How to create Draft User (Clerk) Login in BiMS-ബിംസിൽ Draft User അഥവാ ക്ലാർക്ക് ലോഗിൻ ഉണ്ടാക്കുന്ന വിധം

ബിംസിൽ Draft User അഥവാ ക്ലാർക്ക് ലോഗിൻ ഉണ്ടാക്കുന്ന വിധം

നിലവിൽ ബിംസിൽ DDO Admin, DDO എന്നീ രണ്ട് ലോഗിനുകളാണുള്ളത്.
DDO Admin Login (Role- DDO Admin) ബില്ലുകളും മറ്റും Approve ചെയ്യുന്നതിനായി ഓഫീസിലെ DDO യ്ക്കും DDO Login (Role- DDO) ബില്ലുകൾ തയ്യാറാക്കുന്നതിനായി ഓഫീസിലെ ക്ലാർക്കിനോ അല്ലെങ്കിൽ ഏതെങ്കിലും ജീവനക്കാരനോ ‌ആണ് നൽകുന്നത്.
എന്നാൽ ബിംസിൽ വന്നിട്ടുള്ള പുതിയ മാറ്റ‌ പ്രകാരം PEN Number അടിസ്ഥാനമ‌ാക്കി ക്ലാർക്കിന്റെ അതായത് ‌DDO ലോഗിൻ കൈകാര്യം ചെയ്യേണ്ടയാളുടെ വിവരങ്ങൾ ബിംസിൽ ചേർക്കേണ്ടതാണ്.
അല്ലാത്ത പക്ഷം പ‌ഴയത് പോലെ DDO ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ 'Please inform DDO Admin to Add your Profile' എന്നൊരു മെസ്സേജ് വരുന്നതാണ്.അതിനാൽ DDO ലോഗിൻ ചെയ്യാൻ സാധിക്കില്ല.

ബിംസിൽ Draft User അഥവാ ക്ലാർക്ക് ലോഗിൻ ഉണ്ടാക്കുന്നതിനായി DDO Admin (Role-DDO Admin) ആയി ബിംസിൽ ലോഗിൻ ചെയ്യുക.
തുറന്ന് വരുന്ന ബിംസ് ഹോം പേജിൽ ഇടത് വശത്ത് മുകൾ ഭാഗത്തായി കാണുന്ന Profile ക്ലിക്ക് ചെയ്യുക.

അവിടെ DDO Draft User എന്നൊരു പുതിയ ഓപ്ഷൻ കാണാവുന്നതാണ്. അത് ക്ലിക്ക് ചെയ്യുക.

തുറന്ന് വരുന്ന പേജിൽ View DDO Draft User Profile, Add DDO Draft User Profile (Clerk) എന്നീ രണ്ട് ഓപ്ഷനുകൾ കാണാം. No Records Found എന്നും കാണാം.

അതിൽ Add DDO Draft User Profile (Clerk) ക്ലിക്ക് ചെയ്യുക.
DDO Code അവിടെ തനിയെ വരുന്നതാണ്.
ഓഫീസിൽ DDO Draft User ആയി ലോഗിൻ നൽകേണ്ട ക്ലാർക്കിന്റെ/ ജീവനക്കാരന്റെ PEN Number അവിടെ PEN എന്ന കോളത്തിൽ നൽകുക.

View ക്ലിക്ക് ചെയ്യുക.
അപ്പോൾ താഴെ കോളത്തിൽ ആ ജീവനക്കാരന്റെ പേര് വിവരങ്ങൾ (Service Name, Aadhar Name, Mobile No, Email, Designation, Office) കാണിക്കുന്നതാണ്.

ഇനി താഴെ Add ബട്ടൺ ക്ലിക്ക് ചെയ്യുക.
അപ്പോൾ ആ ജീവനക്കാരന്റെ സ്പാർക്കിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ലോഗിൻ ചെയ്യാനുള്ള Password വരുന്നതാണ്.

ഇനി മൊബൈൽ നോക്കി ഈ Password നൽകി ബിംസിൽ DDO Login ചെയ്യുക. 
Reset ചെയ്യാൻ മെസ്സേജ് വന്നാൽ DDO Admin ലോഗിനിൽ നിന്നും Reset ചെയ്യുക.
പുതിയ Password നൽകി ആദ്യമായി ലോഗിൻ ചെയ്യുമ്പോൾ Password മാറ്റാനുള്ള വിൻഡോയാണ് തുറന്ന് വരുന്നത്.
 
Current Password കോളത്തിൽ ഇപ്പോൾ മൊബൈലിൽ വന്ന Password നൽകുക.
New Password കോളത്തിൽ പുതിയതായി നൽകേണ്ട Password നൽകുക.
Confirm Password കോളത്തിൽ പുതിയ Password ഒന്ന് കൂടി നൽകുക.
Password Policy ക്ക് അനുസരിച്ചാണ് Password നൽകേണ്ടത്. Password Policy അവിടെ വലത് വശത്ത് കാണാവുന്നതാണ്.

അപ്പോൾ Password changed successfully എന്നൊരു മെസ്സേജ് വരുന്നതാണ്.ഇതോടു കൂടി പുതിയ Password സേവായി.
 
ഫോണിൽ Sandes Application ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർക്ക്  Password ഈ ആപ്പിലായിരിക്കും ലഭിക്കുക.
ഇനി മുതൽ ഈ Password നൽകി ബിംസിൽ DDO Login ചെയ്യാവുന്നതും പഴയത് പോലെ ബില്ലുകൾ ചെയ്യാവുന്നതുമാണ്.
ഇനി DDO Admin ലോഗിൻ ചെയ്ത് Profile മെനുവിൽ നിന്നും DDO Draft User ഓപ്ഷൻ ക്ലിക്ക് ചെയ്താൽ നിലവിലെ DDO Draft User ആയ ജീവനക്കാരന്റെ പേര് വിവരങ്ങൾ കാണിക്കുന്നതാണ്.
 
സ്പാർക്ക് ഹെൽപ്പ് ഫയലുകൾ ലഭിക്കുന്നതിനായി www.sparktips.in എന്ന ഈ ബ്ലോഗ് സ്ഥിരമായി സന്ദർശിക്കൂ.
 
മുഴുവൻ സ്പാർക്ക് ടിപ്സുകളും കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.