How to Download Medisep ID Card & Check Status-മെഡിസെപ് ID കാർഡ് ഡൗൺലോഡ് ചെയ്യുന്ന വിധം

Download Medisep ID Card & Check Status

Download Medisep ID Card

കേരള സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ MEDISEP 01/07/2022 മുതൽ നടപ്പിലാക്കുകയാണ്. ഇതിലേക്കായി എല്ലാ ജീവനക്കാരുടെയും പ്രതിമാസ ശമ്പളത്തിൽ നിന്നും 500/- രൂപ പ്രീമിയമായി ഈടാക്കുന്നതാണ്. പദ്ധതിയുടെ ആദ്യ പ്രീമിയം തുക 2022 ജൂൺ മാസത്തെ ശമ്പളം മുതലാണ് ഈടാക്കുന്നത്.

എംപാനൽ ചെയ്ത ആശുപത്രികളിലാണ് മെഡിസെപ് പദ്ധതി പ്രകാരമുള്ള ചികിത്സാ ആനുകൂല്യം ലഭിക്കുക.ഇതിന് മെഡിസെപ്പ് ഐ ഡി കാർഡ് സൂക്ഷിക്കേണ്ടതാണ്. 

Medisep ID Card ഇപ്പോൾ മെഡിസെപ്പ് സൈറ്റിൽ ലഭ്യമാണ്. ഇത് ഡൗൺലോഡ് ചെയ്യാൻ Medisep ID No, PEN No/PPO No എന്നിവ അറിഞ്ഞിരിക്കണം. ഇതറിയില്ലെങ്കിൽ Status ഓപ്ഷൻ വഴി Medisep ID ലഭിക്കുന്നതാണ്. എല്ലാ ജ‌ീവനക്കാർക്കും ഈ രീതിയിൽ Status പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്.

മെഡിസെപ് സ്റ്റാറ്റസ് പരിശോധിക്കുന്ന വിധം

https://medisep.kerala.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മെഡിസെപ് സൈറ്റിൽ പ്രവേശിച്ച ശേഷം Status ക്ലിക്ക് ചെയ്യു.

അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. Click Here

അപ്പോൾ താഴെ കാണുന്ന വിധത്തിലുള്ള ഒരു വിൻഡോ തുറന്നു വരുന്നതാണ്.

Download Medisep ID Card
Category-ഇവിടെ Employee, Pensioner എന്നീ രണ്ട് ഓപ്ഷനുകൾ കാണാം. Employee സെലക്ട് ചെയ്യുക.

(പെൻഷൻ ആയവർ Pensioner സെലക്ട് ചെയ്യണം)

Emp ID/PEN/PPO NO- ഈ കോളത്തിൽ PEN Number  നൽകുക.

(പെൻഷൻ ആയവർ PPO Number (Pension Payment Order No) നൽകണം)

Date of Birthഈ കോളത്തിൽ ജനന തീയ്യതി നൽകുക.

Department- ഇവിടെ ലഭ്യമായ ലിസ്റ്റിൽ നിന്നും വകുപ്പിന്റെ പേര് സെലക്ട് ചെയ്യുക.

(പെൻഷൻ ആയവർ ട്രഷറിയുടെ പേരാണ് സെലക്ട് ചെയ്യേണ്ടത്)

ഇനി താഴെ കാണുന്ന അക്കങ്ങൾ കോളത്തിൽ തെറ്റാതെ നൽകുക.

ഇനി Search ബട്ടൺ ക്ലിക്ക് ചെയ്യുക.

അപ്പോൾ നമ്മുടെ Medisep ID, Name, Gender, PAN, Mobile No, Date of Retirement,Office എന്നീ വിവരങ്ങൾ കാണിക്കുന്നതാണ്.

StatusLive എന്നും Verification Status- Verified എന്നുമായിരിക്കും.

താഴെ Dependants എന്ന ഭാഗത്ത് നമ്മുടെ ആശ്രിതരുടെ പേര് വിവരങ്ങൾ കാണിക്കുന്നതാണ്.

ഇനി താഴെയുള്ള Print ബട്ടൺ ക്ലിക്ക് ചെയ്യുക.

അപ്പോൾ മേൽപ്പറഞ്ഞ വിവരങ്ങളടങ്ങിയ Status Report ഡൗൺലോഡാകുന്നതാണ്.

Medisep Card
ഇ‌തിൽ നമ്മുടെ Medisep ID ഉണ്ടായിരിക്കും. ഈ നമ്പർ നോട്ട് ചെയ്യുക.

ഇതിൽ തെറ്റുകളുണ്ടെങ്കിൽ DDO യുടെ/ട്രഷറി ഓഫീസറുടെ ശ്രദ്ധയിൽ പെടുത്തി തെറ്റ് തിരുത്താവുന്നതാണ്.

മെഡിസെപ് ID കാർഡ് ഡൗൺലോഡ് ചെയ്യുന്ന വിധം

മെഡിസെപ് കാർഡ് (MEDCARD) ഡൗൺലോഡ് ചെയ്യുന്നതിനായി https://medisep.kerala.gov.in എന്ന ലിങ്ക് വഴി മെഡിസെപ് സൈറ്റിൽ പ്രവേശിക്കുക.

ഹോം പേജിൽ കാണുന്ന Download MEDCARD എന്ന ഓപ്ഷനിൽ ക്ലിക്ക് ച‌െയ്യുക.

Download Medisep Card

അപ്പോൾ 'You are directed to Insurance Page' എന്നൊരു മെസ്സേജ് കാണിക്കും. അത് OK കൊടുക്കുക.

കാർഡ് ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക. Click Here

അപ്പോൾ താഴെ കാണുന്ന വിധത്തിലുള്ള ഒരു വിൻഡോ വരുന്നതാണ്.

Medisep Card
Account Type- ഇവിടെ Beneficiary സെലക്ട് ചെയ്യുക.

MEDISEP IDഈ കോളത്തിൽ Medisep ID നൽകുക.

Employee ID കോളത്തിൽ PEN Number/PPO No. നൽകുക.

ഇനി താഴെ Sign In ബട്ടൺ ക്ലിക്ക് ചെയ്യുക.

അപ്പോൾ നമ്മുടെ മെഡിസെപ്പ് പേജിൽ ലോഗിൻ ആകുന്നതാണ്.

Download Medisep ID Card
നമ്മുടെയും ആശ്രിതരുടെയും പേര് വിവരങ്ങൾ അവിടെ കാണിക്കും.

ഇനി താഴെ കാണുന്ന Download Health-card എന്ന നീല ബട്ടൺ ക്ലിക്ക് ചെയ്യുക.

അപ്പോൾ നമ്മുടെ മെഡിസെപ് ID കാർഡ് ലഭിക്കുന്നതാണ്.

Download Medisep ID Card
Download Medisep ID Card

ഇതേ പേജിൽ ലഭ്യമായ Search Hospitals ഓപ്ഷൻ വഴി ആശുപത്രിയും ചികിത്സാവിഭാഗങ്ങളും സെർച്ച് ചെയ്ത് കണ്ടു പിടിക്കാവുന്നതാണ്.

Download Medispe ID Card

Claims History, Grievances എന്നീ ഓപ്ഷനുകളും കാണാം.

ഇനി Logout ക്ലിക്ക് ചെയ്യുക.

Hospital List

എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളുടെ ലിസ്റ്റ് ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. Click Here

Orders & Circulars

മെഡിസെപ്പുമായി ബന്ധപ്പെട്ട ഉത്തരവുകളും സർക്കുലറുകളും മറ്റും ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. Click Here

***************************

പോസ്റ്റ് ഉപകാരപ്പെട്ടുവെങ്കിൽ താഴെ കാണുന്ന Whatspp/ Telegram/ Facebook ഐക്കൺ ക്ലിക്ക് ചെയ്ത് ഷെയർ ചെയ്യുക.

നാൽപ്പതോളം സ്പാർക്ക് ഹെൽപ്പ് PDF ഫയലുകൾ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. PDF Corner

സ്പാർക് ടിപ്സ് ബ്ലോഗ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകwww.sparktips.in

Whatsapp Group അംഗമാകുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക Join Whatsapp Group