Spark Tips-45
Property Returns Filing through
Spark
വാർഷിക സ്വത്ത് വിവര പത്രിക സ്പാർക്ക്
വഴി സമർപ്പിക്കുന്ന വിധം
1960 ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം 37,
39 എന്നിവ പ്രകാരം പാർട്ട് ടൈം ജീവനക്കാരൊഴികെയുള്ള എല്ലാ സർക്കാർ ജീവനക്കാരും വാർഷിക
സ്വത്ത് വിവര പത്രിക എല്ലാ വർഷവും ജനവരി 15 ന് അകം സമർപ്പിക്കേണ്ടതാണെന്ന് വ്യവസ്ഥ
ചെയ്തിട്ടുണ്ട്.
ധനകാര്യ വകുപ്പിന്റെ 15/11/2016 ലെ G.O(P)No.171/2016/Fin നമ്പർ ഉത്തരവ് പ്രകാരം പുതുതായി സർവ്വീസിൽ പ്രവേശിക്കുന്ന ജീവനക്കാർ ജോലിയിൽ പ്രവേശിക്കുമ്പോൾ തന്നെ സ്വത്ത് വിവര പത്രിക നൽകേണ്ടതാണ്.
മേൽ ചട്ടത്തിൽ പറയുന്ന പ്രകാരം 'Annual Property Statement' എന്ന ഫോറത്തിൽ സ്വത്ത് വിവരങ്ങൾ പൂരിപ്പിച്ച് ഒരു കവറിലാക്കി സീൽ ചെയ്ത് ബന്ധപ്പെട്ട അധികാരിയെ ഏൽപ്പിക്കുന്നതായിരുന്നു നിലവിലെ രീതി.
എന്നാൽ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ 04/01/2022 ലെ ഉ.പ.സി.2/219/2021-ഉ.ഭ.പ.വ.
നമ്പർ സർക്കുലർ പ്രകാരം സ്വത്ത് വിവര പത്രിക SPARK വഴി ഓൺലൈനായി സമർപ്പിക്കുന്നതിന്
നിർദേശം നൽകിയിട്ടുണ്ട്.
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ 03/07/2023 ലെ ഉ.പ.സി.1/26/2023-ഉ.ഭ.പ.വ.
നമ്പർ സർക്കുലർ പ്രകാരം വാർഷിക സ്വത്ത് വിവര പത്രിക സമർപ്പിക്കാത്ത ജീവനക്കാരെ സ്ഥാനക്കയറ്റം,
സ്ഥലംമാറ്റം എന്നിവയ്ക്ക് പരിഗണിക്കുന്നതല്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
മേൽസാഹചര്യത്തിൽ എല്ലാ ജീവനക്കാരും നിർബന്ധമായും സ്പാർക്ക് വഴി 2022 കലണ്ടർ വർഷത്തെ വാർഷിക സ്വത്ത് വിവര പത്രിക ഇപ്പോൾ സമർപ്പിക്കേണ്ടതാണ്.
തെറ്റായ വിവരങ്ങൾ നൽകിയാൽ ശിക്ഷിക്കപ്പെടാം എന്ന കാര്യം ഓർമ്മിക്കുക. മാത്രമല്ല സ്പാർക്കിൽ ഓൺലൈനായി സ്വത്ത് വിവര പത്രിക ഒരിക്കൽ സമർപ്പിച്ചാൽ പിന്നീട് എഡിറ്റ് ചെയ്യാനാകില്ല.
അതിനാൽ സ്വത്ത് വിവരങ്ങൾ മറച്ചു വെക്കാതെ കൃത്യമായ വിവരങ്ങൾ മാത്രം നൽകുക.
2022 കലണ്ടർ വർഷത്തിൽ ആർജ്ജിച്ച/വിൽപ്പന നടത്തിയ Movable/Immovable Property സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ സ്പാർക്കിൽ നൽകേണ്ടത്.
ആദ്യമായി സ്പാർക്കിൽ ചെയ്യുന്നതിന്റെ തലേ വർഷം വരെയുള്ള വിവരങ്ങൾ നിശ്ചിത ഫോറം പൂരിപ്പിച്ച് കവറിലാക്കിയാണ് നമ്മൾ നൽകിയിട്ടുണ്ടാകുക.
Movable/Immovable property ഉള്ളവർ Annual Property Statement ഫോം മാനുവലായി പൂരിപ്പിച്ച ശേഷം സ്പാർക്കിൽ ചെയ്യുന്നതാണ് നല്ലത്. ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
സ്പാർക്കിൽ സ്വത്ത് വിവര പത്രിക സമർപ്പിക്കുന്നതിനായി എല്ലാ ജീവനക്കാർക്കും സ്പാർക്കിൽ വ്യക്തിഗത ലോഗിൻ (Individual Login) ഉണ്ടായിരിക്കണം.
(Individual Login ഇല്ലാത്തവർ ഇവിടെ ക്ലിക്ക് ചെയ്യുക. (Click Here)
DDO ആയവർക്കും Establishment User ആയവർക്കും അവരുടെ ലോഗിൻ വഴി തന്നെ ഫയൽ ചെയ്യാവുന്നതാണ്.
ഇനി സ്വന്തം PEN,
Password എന്നിവ നൽകി സ്പാർക്കിൽ ലോഗിൻ ചെയ്യുക.
DDO & Establishment User ലോഗിനിലും Individual ലോഗിനിലും മെനുവിൽ
ചെറിയ വ്യത്യാസമുണ്ട്.
From DDO/ Establishment User Login
Administration
>> Prop Returns >> Property Returns
Form Individual Login
Profile/Admin
>> Property Returns
എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
അപ്പോൾ താഴെ കൊടുത്തിരിക്കുന്ന രീതിയിലുള്ള ഒരു പേജ് ലഭിക്കും.
4 ഘട്ടമായാണ് സ്പാർക്കിൽ സ്വത്ത് വിവര പത്രിക നൽകുന്നത്.
Part 1 (Mandatory)
Details of Filing Authority
Details of Employee
Details of Property
Part II (If applicable)
Immovable Property- (Land, House, Building etc)
Part III (If applicable)
Movable Property (Vehicles, Bank Deposit, Share, Debts, Liabilities etc)
Part IV
Generate & Print Acknowledgement
ഇനി 2022 കലണ്ടർ വർഷത്തെ സ്വത്ത് വിവര പത്രിക ഫയൽ ചെയ്യുന്നതിനായി
ഏറ്റവും താഴെ കാണുന്ന Get Started എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
അപ്പോൾ Property Returns ഫയൽ ചെയ്യുന്ന പേജ് ലഭിക്കും.
ഒന്നാം ഘട്ടത്തിൽ താഴെ പറയുന്ന വിവരങ്ങൾ ഉണ്ടാകും.
I- Property Return Filing Authority
Property Return Filing Authority- നമ്മുടെ സ്വത്ത്
വിവര പത്രിക ഫയൽ ചെയ്യുന്ന ഉദ്യോഗസ്ഥന്റെ പേര് കാണിക്കും. സാധാരണ ഗതിയിൽ വകുപ്പ് തലവൻ
ആയിരിക്കും.
II- Details of Employee
നമ്മുടെ PEN, Name & Initials, Permanent
Residential Address, Designation, Date of Birth, Date of Entry in Govt Service,
Department, Present Office എന്നീ വിവരങ്ങൾ കാണിക്കും.
പേരിന്റെ ഇനിഷ്യൽ കോളം ഫിൽ ചെയ്യണം. അല്ലെങ്കിൽ സർട്ടിഫിക്കറ്റ് സെലക്ട് ചെയ്യാൻ പറ്റാതെ വരും.
കൂടാതെ Appointing Authority (നിയമനാധികാരി) യുടെ തസ്തിക ടൈപ്പ് ചെയ്തു കൊടുക്കണം.
III- Details of Property
(1) Whether movable or immovable property acquired/disposed of during previous years?-
മുൻവർഷങ്ങളിൽ അതായത് 2021 വരെ Movable/Immovable Property ആർജ്ജിക്കുകയോ വിൽക്കുകയോ ചെയ്തിട്ടുണ്ടോ എന്നാണ് ഒന്നാമത്തെ ചോദ്യം. അവിടെ Default ആയി No ആണ് ഉണ്ടാകുക.
മുൻവർഷങ്ങളിൽ Movable/Immovable Property ആർജ്ജിക്കുകയോ വിൽക്കുകയോ ചെയ്തിട്ടില്ലെങ്കിൽ No എന്നത് മാറ്റം വരുത്തേണ്ടതില്ല.
എന്നാൽ മുൻ വർഷങ്ങളിൽ സ്വത്ത് ആർജ്ജിക്കുകയോ വിൽക്കുകയോ
ചെയ്തിട്ടുണ്ടെങ്കിൽ Yes എന്ന് സെലക്ട് ചെയ്യണം.
(2) If yes, whether details furnished in time?
മുൻവർഷങ്ങളിൽ Annual Property Statement കൃത്യസമയത്ത് തന്നെ സമർപ്പിച്ചിട്ടുണ്ടോ എന്നാണ് രണ്ടാമത്തെ ചോദ്യം.
മുൻവർഷങ്ങളിൽ Annual Property Statement മാനുവലായി/ സ്പാർക്ക് വഴി സമർപ്പിച്ചിട്ടുണ്ടെങ്കിൽ Yes സെലക്ട് ചെയ്യുക. ഇല്ലെങ്കിൽ No സെലക്ട് ചെയ്യുക.
(3) If the details are not furnished in time, reason for the same?
രണ്ടാമത്തെ കോളത്തിൽ No നൽകിയാൽ അതായത് മുൻ വർഷങ്ങളിൽ Annual Property Statement സമർപ്പിച്ചിട്ടില്ല എന്നാണ് നൽകിയതെങ്കിൽ അതിന്റെ കാരണം മൂന്നാമത്തെ കോളത്തിൽ രേഖപ്പെടുത്തണം.
(4) Whether movable/ immovable property acquired/disposed of during
the year under Report?
2022 കലണ്ടർ വർഷം Movable or Immovable Property ആർജ്ജിക്കുകയോ വിൽക്കുകയോ ചെയ്തിട്ടുണ്ടോ എന്നാണ് നാലാമത്തെ ചോദ്യം. അവിടെ Default ആയി No ആണ് ഉണ്ടാകുക.
2022 കലണ്ടർ വർഷം Movable/Immovable Property ആർജ്ജിക്കുകയോ വിൽക്കുകയോ ചെയ്തിട്ടില്ലെങ്കിൽ
No എന്നത് മാറ്റം വരുത്തേണ്ടതില്ല.
എന്നാൽ 2022 കലണ്ടർ വർഷം Movable/Immovable Property ആർജ്ജിക്കുകയോ വിൽക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ
Yes എന്ന് സെലക്ട് ചെയ്യണം.
***************
2022 വർഷം Movable/Immovable Property ഇല്ലാത്തവർ
Part I
2022 കലണ്ടർ വർഷം Movable/Immovable Property ഇല്ലാത്തവർ അതായത് 2022 കലണ്ടർ വർഷം Movable/Immovable Property ആർജ്ജിക്കുകയോ വിൽക്കുകയോ ചെയ്തിട്ടില്ലെങ്കിൽ Part II (Immovable), Part III (Movable) എന്നീ വിവരങ്ങൾ നൽകേണ്ടതില്ല. ഈ ഓപ്ഷനുകൾ ആക്ടീവ് ആയിരിക്കില്ല.
പകരം Part I പൂരിപ്പിച്ച ശേഷം നേരെ നാലാമത്തെയും അവസാനത്തെയും ഘട്ടമായ
Generate Acknowledgement പേജ് ലഭിക്കുന്നതും റിപ്പോർട്ട് pdf രൂപത്തിൽ ജനറേറ്റ് ചെയ്യാവുന്നതും
സ്വത്ത് വിവര പത്രിക സമർപ്പിക്കുന്ന നടപടികൾ പൂർത്തീകരിക്കാവുന്നതുമാണ്.
ഇതിനായി Part I ൽ Details of Property എന്ന ഭാഗത്ത് നാലാമത്തെ കോളത്തിൽ No ആണ് സെലക്ട് ചെയ്യേണ്ടത്.
ഇനി താഴെ ചുവന്ന നിറത്തിൽ കാണിക്കുന്ന സർട്ടിഫിക്കറ്റ് വായിച്ച് ബോധ്യപ്പെട്ട ശേഷം ഇടത് വശത്തുള്ള കോളം സെലക്ട് (ടിക്ക് മാർക്ക്) ചെയ്യുക. Confirm ക്ലിക്ക് ചെയ്യുക.
അപ്പോൾ ‘Property Return Part I Successfully Filed’ എന്ന മെസ്സേജ് വരുന്നതാണ്. OK കൊടുക്കുക.
Generate Acknowledgementഇനി മുകളിൽ നാലാമതായി കാണുന്ന Generate Acknowledgement എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
Generate ചെയ്താൽ പിന്നെ നൽകിയ വിവരങ്ങൾ എഡിറ്റ് ചെയ്യാൻ സാധിക്കില്ല എന്ന കാര്യം ഓർമ്മിക്കുക.
അപ്പോൾ ‘Acknowledgement Successfully Generated’ എന്നൊരു മെസ്സേജ് വരികയും റിപ്പോർട്ട് pdf രൂപത്തിൽ ഡൗൺലോഡാകുകയും ചെയ്യുന്നതാണ്.
ഫയൽ ചെയ്ത വിവരങ്ങൾ കാണുന്നതിനായി താഴെ പറയുന്ന ഓപ്ഷൻ നോക്കുക.
From DDO/ Establishment User Login
Administration >> Prop Returns >> View Filed Details (Individual)
Form Individual Login
Profile/Admin >> View Filed Details (Individual)
2022 വർഷം Immovable/Movable Property ഉള്ളവർ
2022 കലണ്ടർ വർഷം Immovable/Movable Property ഉള്ളവർ അതായത് 2022 കലണ്ടർ വർഷം Immovable/Movable Property ആർജ്ജിക്കുയോ വിൽക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ Part II-Immovable Property, Part III-Movable Property എന്നീ വിവരങ്ങൾ നൽകണം.
ഇതിനായി Part I ൽ Details of Property എന്ന ഭാഗത്ത് നാലാമത്തെ കോളത്തിൽ Yes നൽകി താഴെ ചുവന്ന നിറത്തിൽ കാണിക്കുന്ന സർട്ടിഫിക്കറ്റ് വായിച്ച് ബോധ്യപ്പെട്ട ശേഷം ഇടത് വശത്തുള്ള കോളം സെലക്ട് (ടിക്ക് മാർക്ക്) ചെയ്യുക. ഇനി Confirm ക്ലിക്ക് ചെയ്യുക.
അപ്പോൾ ‘Property
Return Part I Successfully Filed. Please click Part II Details link to fill
details of your property” എന്ന മെസ്സേജ് വരുന്നതാണ്. OK കൊടുക്കുക.
Part II- Immovable Property
ഇനി മുകളിൽ രണ്ടാമതായി കാണുന്ന Part II (Immovable)
ക്ലിക്ക് ചെയ്യുക.
ഒന്നിൽ കൂടുതൽ വിവരങ്ങളുണ്ടെങ്കിൽ വീണ്ടും അടുത്ത
എൻട്രിയായി (Click for New Entry) ചേർത്ത് നൽകണം.
എന്നാൽ 2022 വർഷം Immovable Property ഇല്ലാത്തവർ അതായത്
Movable Property മാത്രമുള്ളവർ പാർട്ട് II ൽ സർട്ടിഫിക്കറ്റ് മാത്രം സെലക്ട് ചെയ്ത്
Confirm ചെയ്താൽ മതി.
Part III- Movable Property
ഇനി മുകളിലെ വരിയിൽ നിന്നും മൂന്നാമത്തെ ഓപ്ഷനായ Part III- Movable Property സെലക്ട് ചെയ്യുക. ബാങ്ക് ഡെപ്പോസിറ്റുകൾ, ഷെയറുകൾ, വാഹനങ്ങൾ, ബാധ്യതകൾ മുതലായവ നൽകുന്നതിനുള്ള ഈ പേജിൽ ആവശ്യമായ വിവരങ്ങൾ നൽകുക.
a,b,c ഇവയിൽ ഏതെങ്കിലും ഇല്ലെങ്കിൽ Nil നൽകിയാൽ മാത്രമേ മുന്നോട്ട് പോകാനാകൂ.
ഇനി താഴെ Declaration സെലക്ട് ചെയ്ത് Confirm ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ ‘Movable
Property Return Successfully Filed’ എന്നൊരു മെസ്സേജ് വരും. OK കൊടുക്കുക.
ഇനി മുകളിൽ നാലാമതായി കാണുന്ന Generate Acknowledgement എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അപ്പോൾ ‘Are you sure to generate Acknowledgement?എന്നൊരു വാണിംഗ് മെസ്സേജ് വരും.
Generate ചെയ്താൽ പിന്നെ എഡിറ്റ് ചെയ്യാൻ സാധിക്കില്ല എന്ന കാര്യം
ഓർമ്മിക്കുക. മെസ്സേജ് OK കൊടുക്കുക.
അപ്പോൾ ‘Acknowledgement Successfully Generated’ എന്നൊരു മെസ്സേജ് വരികയും റിപ്പോർട്ട് pdf രൂപത്തിൽ ഡൗൺലോഡാകുകയും ചെയ്യുന്നതാണ്.
ഫയൽ ചെയ്ത വിവരങ്ങൾ കാണുന്നതിനായി താഴെ പറയുന്ന ഓപ്ഷൻ
നോക്കുക.
From DDO/ Establishment User Login
Administration
>> Prop Returns >> View Filed Details (Individual)
Form Individual Login
Profile/Admin
>> View Filed Details (Individual)
എന്നാൽ Part I എടുക്കുമ്പോൾ 'Filing Authority is not defined for the Employee. Canot Proceed' എന്ന എറർ മെസ്സേജ് വന്നാൽ ഫയൽ ചെയ്യാൻ സാധിക്കില്ല. അപ്പോൾ വകുപ്പ് തലവന്റെ ഓഫീസുമായി ബന്ധപ്പെടണം.
********************************
തയ്യാറാക്കിയത്:
ജിമ്മി അഗസ്റ്റിൻ,
സീനിയർ ക്ലാർക്ക്,
കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, ഇരിക്കൂർ,
കണ്ണൂർ, Mob: 9495494443
നാൽപ്പതിലധികം സ്പാർക്ക് ടിപ്സുകളുടെ PDF ഫയലുകൾ ലഭിക്കുന്നതിനായി ഇവിടെ ചെയ്യുക.
Whatsapp ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.