Bio-Metric Face Punching

 Face App Punching in Agriculture Department

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിലെ ബ്ലോക്ക് തലം വരെയുള്ള ഓഫീസുകളിൽ ഫേസ് പഞ്ചിംഗ് നടപ്പിലാക്കാൻ ബഹു. ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്. 

ആവശ്യമായ കാര്യങ്ങൾ

  1. ആധാർ കാർഡ്
  2. ആൻഡ്രോയിഡ് വെർഷൻ 9 ന് മുകളിലുള്ള സ്മാർട്ട് ഫോൺ
  3. പാസ്സ്പോർട്ട് സൈസ് ഫോട്ടോ സ്കാൻ ചെയ്ത് .jpg ഫോർമാറ്റിൽ കമ്പ്യൂട്ടറിൽ സേവ് ചെയ്യുക. ഫയൽ സൈസ് 150 KB യിൽ കൂടരുത്.

Employee Registration, Mobile Application Installation എന്നീ രണ്ട് കാര്യങ്ങളാണ് പ്രധാനമായും ചെയ്യാനുള്ളത്. 

ഓരോ വകുപ്പിലെയും ജീവനക്കാരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും ജീവനക്കാർക്ക് ലോഗിൻ ചെയ്ത് അറ്റൻഡൻസ് വിവരങ്ങൾ പരിശോധിക്കുന്നതിനും ഓരോ വകുപ്പിനും പ്രത്യേകം പ്രത്യേകം പോർട്ടലുകളുണ്ട്.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിലെ ജീവനക്കാർക്കുള്ള അറ്റൻഡൻസ് പോർട്ടലിന്റെ അഡ്രസ്സ് താഴെ കൊടുക്കുന്നു.

https://kldadfwd.attendance.gov.in

www.sparktips.in
 Step- 1 Employee Registration

    ആദ്യമായി ചെയ്യേണ്ടത് വകുപ്പിന്റെ അറ്റൻഡൻസ് പോർട്ടലിൽ ഓരോ ജീവനക്കാരനും സ്വയം രജിസ്റ്റർ ചെയ്യുക എന്നതാണ്.

https://kldadfwd.attendance.gov.in എന്ന പോർട്ടൽ കമ്പ്യൂട്ടറിൽ തുറക്കുക.

ഇടത് വശത്തെ മെനുവിൽ User Registration എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

തുറന്ന് വരുന്ന Personal Details എന്ന പേജിലെ വിവരങ്ങൾ കൃത്യമായി നൽകുക.

www.sparktips.in
    Employee Name- ജീവനക്കാരന്റെ പേര് ആധാർ കാർഡിലുള്ളത് പോലെ നൽകുക.

Date of Birth- ജനനതീയ്യതി DD-MM-YYYY എന്ന രീതിയിൽ നൽകുക.

Gender- Male/Female എന്നത് സെലക്ട് ചെയ്യുക.

Enter Aadhaar Number- ആധാർ കാർഡ് നോക്കി ആധാർ നമ്പർ കൃത്യമായി നൽകുക.

Email- ഇ-മെയിൽ അഡ്രസ്സ് നൽകുക.

Mobile No- ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ നൽകുക.

ഇപ്പോൾ മുകളിൽ 'Aadhaar Authentication Successfulഎന്ന മെസ്സേജ് വന്നിട്ടുണ്ടോയെന്ന് നോക്കുക. ഉണ്ടെങ്കിൽ താഴെ Next ക്ലിക്ക് ചെയ്യുക.

ഇപ്പോൾ Organization Details എന്ന പേജ് തുറന്ന് വരുന്നതാണ്. ഈ പേജിൽ താഴെ പറയുന്ന പ്രകാരം വിവരങ്ങൾ ചേർക്കുക.

www.sparktips.in

Employee Type- ഇവിടെ Government സെലക്ട് ചെയ്യുക

Division/Unit within organization- ഓഫീസിന്റെ പേര് കണ്ടെത്തി സെലക്ട് ചെയ്യുക. (സെർച്ച് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാണ്)

Designation- ജീവനക്കാരന്റെ തസ്തിക സെലക്ട് ചെയ്യുക

Office Location- ഇവിടെയും ഓഫീസിന്റെ പേര് കണ്ടെത്തി സെലക്ട് ചെയ്യുക. (സെർച്ച് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാണ്)

Organization Employee Code- ജീവനക്കാരന്റെ പെൻ നമ്പർ നൽകുക.

ഇത്രയും വിവരങ്ങൾ ചേർത്ത ശേഷം നമുക്ക് നമ്മുടെ ഫോട്ടോ അപ് ലോഡ് ചെയ്യാവുന്നതാണ്.

Photograph എന്ന് കാണുന്നതിന് താഴെ Browse ക്ലിക്ക് ചെയ്യുക. ഇവിടെ നേരത്തെ സേവ് ചെയ്ത് വെച്ച ഫോട്ടോ അപ് ലോഡ് ചെയ്യുക.

ഇനി താഴെയുള്ള കോളത്തിൽ സ്ക്രീനിൽ കാണുന്ന വാക്കുകൾ ടൈപ്പ് ചെയ്യുക.

താഴെ ഒരു സർട്ടിഫിക്കറ്റ് കാണാം. അത് വായിച്ച് ബോധ്യപ്പെട്ട ശേഷം കോളത്തിൽ ടിക്ക് മാർക്ക് നൽകി സെലക്ട് ചെയ്യുക.

Submit ബട്ടൺ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ 'Registration completed successfullyഎന്നൊരു വിൻഡോ വരുന്നതാണ്. ഈ സ്ക്രീൻ മൊബൈലിൽ ഫോട്ടോ എടുത്ത് വെക്കുന്നത് നല്ലതാണ്.

ഇവിടെ നമ്മുടെ Attendance ID, Name, Mobile No. എന്നിവ കാണാവുന്നതാണ്.

www.sparktips.in
 Attendance ID എന്നു പറയുന്നത് നമ്മുടെ ആധാർ നമ്പറിന്റെ അവസാന 8 അക്കങ്ങളാണ്. ഫേസ് ആപ്പിൽ ലോഗിൻ ചെയ്യുന്നത് ഈ നമ്പർ നൽകിയാണ്.

ഇത്രയും ചെയ്ത് കഴിഞ്ഞാൽ ആദ്യ പടി പൂർത്തിയായി. ഇനി നമുക്ക് നമ്മുടെ മൊബൈൽ ഫോണിലാണ് തുടർന്നുള്ള കാര്യങ്ങൾ ചെയ്യേണ്ടത്.

Step- 2 Mobile Application Installation

മൊബൈൽ ഫോൺ വഴി പഞ്ചിംഗ് രേഖപ്പെടുത്തുന്നതിന് നമ്മുടെ മൊബൈൽ ഫോണിൽ താഴെ പറയുന്ന രണ്ട് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യണം.

Aadhaar Face RD 

Aadhaar BAS  

മേൽപ്പറഞ്ഞ രണ്ട് ആപ്ലിക്കേഷനുകളും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.

Aadhaar Face RD എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ആയാലും ഫോണിലെ ആപ്ലിക്കേഷൻ ലിസ്റ്റിൽ കാണാൻ സാധിക്കില്ല. ഇതൊരു background running/hidden application ആയാണ് പ്രവർത്തിക്കുന്നത്.

ഇനി ഫോണിൽ ഇൻസ്റ്റാൾ ആയിട്ടുള്ള Aadhaar BAS എന്ന ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക.

'Allow Aadhaar BAS to access this device's location? എന്ന മെസ്സേജ് വന്നാൽ While using the app എന്നത് സെലക്ട് ചെയ്യുക.

ലൊക്കേഷൻ ഇനേബിൾ ചെയ്യാനുള്ള മെസ്സേജ് വന്നാൽ Turn On ക്ലിക്ക് ചെയ്യുക.

 തുറന്ന് വരുന്ന പേജിലെ Select Attendance Domain എന്ന കോളത്തിൽ States എന്നും രണ്ടാമത്തെ കോളത്തിൽ Kerala എന്നും സെലക്ട് ചെയ്യുക.

Enter Attendance ID എന്ന കോളത്തിൽ നമ്മുടെ ആധാർ കാർഡിന്റെ അവസാന 8 അക്കങ്ങൾ നൽകി Submit ക്ലിക്ക് ചെയ്യുക.

www.sparktips.in

Select Entry Point എന്ന കോളത്തിൽ നമ്മുടെ ഓഫീസിന്റെ പേര് വരുന്നതാണ്. ഇവിടെ നിന്നാണ് നമ്മൾ പഞ്ചിംഗ് ചെയ്യേണ്ടത്. ഓഫീസിന്റെ പേര് സെലക്ട് ചെയ്യുക. ഇനി Scan Face ക്ലിക്ക് ചെയ്യുക.

www.sparktips.in

‘Allow AadhaarFaceRd to take pictures and record video?’ എന്നൊരു മെസ്സേജ് വരും. ഇവിടെ While using the app എന്നത് സെലക്ട് ചെയ്യുക.

പഞ്ചിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട വിവരങ്ങൾ സ്ക്രീനിൽ കാണാം. ഇത് വായിച്ച് മനസ്സിലാക്കുക. Initialization നടക്കുന്നതാണ്.

www.sparktips.in

ഇനി താഴെയുള്ള 'I am aware of these advisories' എന്ന ചെക്ക് ബോക്സിൽ ടിക്ക് മാർക്ക് നൽകി സെലക്ട് ചെയ്ത് Proceed ക്ലിക്ക് ചെയ്യുക.

ഇപ്പോൾ മൊബൈലിലെ ക്യാമറ തനിയെ ഓണാകുന്നതും സ്ക്രീനിൽ ഒരു വൃത്തം വരുന്നതുമാണ്. നമ്മുടെ മുഖം വളരെ വ്യക്തമായി ഈ വൃത്തത്തിനുള്ളിൽ വരുന്ന രീതിയിൽ മൊബൈൽ പിടിക്കുക.

‘Please Blink to Capture’ എന്ന മെസ്സേജ് സ്ക്രീനിൽ കാണിച്ചാൽ നമ്മുടെ കണ്ണുകൾ രണ്ടും കുറച്ച് സെക്കന്റ് നന്നായി അടച്ചു പിടിച്ച ശേഷം തുറക്കുക.

www.sparktips.in

ഇപ്പോൾ 'Images captured successfully', 'Authenticating, please wait' എന്നൊരു മെസ്സേജ് വരും.

Please give your consent for making attendanceഎന്ന മെസ്സേജ് വരുമ്പോൾ അവിടെ കാണിക്കുന്ന സർട്ടിഫിക്കറ്റിന്റെ ചെക്ക് ബോക്സ് കോളത്തിൽ ടിക്ക് നൽകുക.

('You are spoofing the GPS location. Please disable the Developer options' എന്നൊരു മെസ്സേജ് വന്നാൽ ഫോണിന്റെ Settings ഓപ്ഷനിൽ പോയി  Developer options ഓഫാക്കേണ്ടതാണ്.)

ഇപ്പോൾ നമ്മുടെ ഫോട്ടോ സഹിതം ഒരു സ്ക്രീൻ വരുന്നതാണ്. മുകളിൽ പച്ച നിറത്തിൽ ടിക്ക് മാർക്ക് കാണാം. താഴെ OK എന്നും കാണാം. ഇതോടു കൂടി നമ്മുടെ ബയോമെട്രിക് ഹാജർ രേഖപ്പെടുത്തി കഴിഞ്ഞു.

www.sparktips.in

ഇനി മുതൽ പഞ്ചിംഗ് രേഖപ്പെടുത്തുന്നതിന് 'Aadhaar BASഎന്ന ആപ്ലിക്കേഷൻ തുറന്ന് സർട്ടിഫിക്കറ്റ് സെലക്ട് ചെയ്ത് വളരെ വേഗത്തിൽ പഞ്ചിംഗ് പൂർത്തീകരിക്കാവുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന മിക്ക സ്റ്റെപ്പുകളും ആദ്യ തവണ മാത്രം ചെയ്യേണ്ടതാണ്.

 Aadhaar BAS തുറന്നാൽ മുകളിൽ വലത് വശത്തുള്ള മൂന്ന് ഡോട്ട് ഐക്കണിൽ ക്ലിക്ക് ചെയ്താൽ വരുന്ന ലിസ്റ്റിൽ നിന്നും Attendance logs ക്ലിക്ക് ചെയ്താൽ നമ്മൾ പഞ്ചിംഗ് രേഖപ്പെടുത്തിയതിന്റെ വിവരങ്ങൾ ലഭിക്കുന്നതാണ്.

 പഞ്ചിംഗ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി നിർദേശങ്ങൾ നിലവിലുണ്ട്. ഇവ ഓരോന്നും കൃത്യമായി മനസ്സിലാക്കി വേണം പഞ്ചിംഗ് ചെയ്യാൻ. അല്ലാത്ത പക്ഷം സ്പാർക്കിൽ ആബ്സന്റ് കാണിക്കുകയും ലീവ് നഷ്ടമാകുകയും ചെയ്യും.

പഞ്ചിംഗ് സംബന്ധിച്ച നിർദേശങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Click Here

*****************